Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് തുടക്കമായി
24/01/2022
വൈക്കം പോലീസ് സ്‌റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി പണിയുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം പോലീസ് സ്‌റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്നും അനുവദിച്ച 37.5 ലക്ഷം രൂപ ചെലവഴിച്ചു പണിയുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനില്‍ പോലീസുകാര്‍ക്കും മറ്റു മേലുദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. ഡി.വൈ.എസ്.പി എ.ജെ തോമസ് അധ്യക്ഷത വഹിച്ചു. സി.ഐ കെ.ജി കൃഷ്ണന്‍ പോറ്റി, എസ്.ഐ അജ്മല്‍ ഹുസൈന്‍, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.എസ് തിരുമേനി, ലെയ്‌സണ്‍ ഓഫീസര്‍ ബിനു കെ ഭാസ്‌കര്‍, കെ.പി.എ ജില്ലാ സെക്രട്ടറി കെ.ടി അനസ്, വൈക്കം സ്റ്റേഷന്‍ പി.ആര്‍.ഒ ടി.ആര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.