Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്ക് ആശ്രമം സ്‌കൂളിന്റെ വിദ്യാഭ്യാസ ധനസഹായം
24/01/2022
വൈക്കം ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്‌സ് നല്‍കുന്ന വിദ്യാഭ്യാസ ധനസഹായം ടി.വി പുരത്ത് അതുല്യ സാബുവിന് കൈമാറുന്നു.  

വൈക്കം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ്സ് പോലീസിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ വിതരണം തുടങ്ങി. ടി.വി പുരം പറക്കാട്ടുകുളങ്ങര എസ്.എന്‍.ഡി.പി ശാഖയില്‍പ്പെട്ട പൈപ്പള്ളില്‍ അതുല്യ സാബുവിന് ആദ്യ ധനസഹായം പ്രധാനാധ്യാപിക പി.ആര്‍ ബിജി കൈമാറി. പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍മാരായ എ ജ്യോതി, ഷാജി ടി കുരുവിള, എസ്.പി.സി സി.പി.ഒ ആര്‍ ജെഫിന്‍, എ.സി.പി.ഒ പി.വി വിദ്യ, അധ്യാപകരായ പി.പി ബീന, സി.എസ് ജിജി, കെ.കെ സാബു, എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് സന്തോഷ് ആഞ്ഞിലിക്കല്‍, വൈസ് പ്രവൈസ് പ്രസിഡന്റ് ഹരി വാതല്ലൂര്‍, പി.ടി.എ വൈസ് പ്രസിഡന്റ് എസ് ജയന്‍ എന്നിവര്‍ പങ്കെടുത്തു.