Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകം: ആദ്യത്തെ വീടിന്റെ കട്ടിള വയ്പ്പ് നടത്തി
24/01/2022
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്ന് നല്‍കുന്ന നാലു വീടുകളില്‍ ആദ്യ വീടിന്റെ കട്ടിള വയ്പ്പ് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളും ചേര്‍ന്ന് നാലു നിര്‍ധനര്‍ക്ക് വീട് വെച്ച് കൊടുക്കുന്നതില്‍ ആദ്യത്തെ വീടിന്റെ കട്ടിള വയ്പ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ഒരു വീടിന് ഏഴര ലക്ഷം വെച്ച് നാലു വീടുകള്‍ക്കുംകൂടി 30 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. മൂന്നു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് താക്കോല്‍ കൈമാറുമെന്ന് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അറിയിച്ചു. തല ചായ്ക്കാന്‍ ഒരിടമില്ലാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ക്കാണ് വാസയോഗ്യമായ വീട് നിര്‍മിച്ചു കൈമാറുന്നത്. മറവന്‍തുരുത്ത് പഞ്ചായത്തിലെ തുരുത്തുമ്മ 550-ാം നമ്പര്‍ ശാഖയില്‍പെട്ട നോയമ്പാട്ടില്‍പടവില്‍ ലീലക്കാണ് ആദ്യ വീട് നല്‍കുന്നത്. ഗാലക്‌സി ബില്‍ഡേഴ്‌സ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല.  യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, കൗണ്‍സിലര്‍മാരായ സെന്‍ സുഗുണന്‍, എം.പി ബിജു, ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ ജ്യോതി, പ്രധാനാധ്യാപിക പി.ആര്‍ ബിജി, പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, ഇ.പി ബീന, എസ്.പി.സി സി.പി.ഒ ആര്‍ ജെഫിന്‍,  അധ്യാപക പ്രതിനിധി സി എസ് ജിജി, പി.വി വിദ്യ, എസ് ജയന്‍, ശാഖ പ്രസിഡന്റ് അനൂപ്, സെക്രട്ടറി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.