Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രയയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ അന്നം പുണ്യം പദ്ധതി ആരംഭിച്ചു
24/01/2022
സന്നദ്ധ സേവനസംഘടനയായ ആശ്രയയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച അന്നം പുണ്യം പരിപാടി കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും എല്ലാ ഞായറാഴ്ചകളിലും അന്നമൂട്ടാന്‍ വൈക്കം ആശ്രയയുടെ അന്നം പുണ്യം പദ്ധതി തുടങ്ങി. എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് 12.30നാണ് നൂറു പൊതി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ആശ്രയയുടെ നേതൃത്വത്തില്‍ 125 കുടുംബങ്ങളാണ് ഇതിലെ പങ്കാളികള്‍. ഒരു വീട്ടില്‍നിന്ന് ഒരു പൊതി ചോറ് നല്‍കും. ഏഴു മാസമായി വൈക്കം നഗരത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്രയയുടെ നേതൃത്വത്തില്‍ രാത്രി ഭക്ഷണം നല്‍കി വരുന്നുണ്ട്. അതിന്റെ ഭാഗമായാണ് ആശുപത്രിയിലും അന്നം വിതരണം നടത്തുന്നത്. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആശ്രയ ചെയര്‍മാന്‍ ഇടവട്ടം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഡി.സി.സി ഭാരവാഹികളായ അബ്ദുല്‍ സലാം റാവുത്തര്‍, പി.വി പ്രസാദ്, ജയ്‌ജോണ്‍ പേരയില്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി ചന്ദ്രശേഖരന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, കൗണ്‍സിലര്‍മാരായ രാധിക ശ്യാം, രാജശ്രീ വേണുഗോപാല്‍, ആശ്രയ ഭാരവാഹികളായ പി.കെ മണിലാല്‍, വി അനൂപ്, പി.വി ഷാജി, സന്തോഷ് ചക്കനാടന്‍, വര്‍ഗീസ് പുത്തന്‍ചിറ, സന്തോഷ് കരുണാകരന്‍, ടി പ്രദീപന്‍, എം.കെ മഹേശന്‍, എ സുരേഷ്‌കുമാര്‍, എസ് മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.