Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുര്‍ബാനക്രമത്തില്‍ മാറ്റം വരുത്തരുതെന്ന് വൈദികരും വിശ്വാസികളും
22/01/2022
എറണാകുളം-അങ്കമാലി അതിരൂപതയില്‍ 55 വര്‍ഷമായി നിലനില്‍ക്കുന്ന ജനാഭിമുഖ കുര്‍ബാന അര്‍പ്പണരീതി തുടരണമെന്നാവശ്യപ്പെട്ട് വൈക്കം വെല്‍ഫെയര്‍ സെന്ററില്‍ വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ നടത്തിയ സമ്മേളനം ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയില്‍ 55 വര്‍ഷമായി അനുവര്‍ത്തിച്ചുവരുന്ന ജനാഭിമുഖ കുര്‍ബാന അര്‍പ്പണരീതി തുടരുന്നതിന് യാതൊരുമാറ്റവും വരുത്തരുതെന്ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്റെ നേതൃത്വത്തില്‍ നടന്ന വൈദികരുടെയും വിശ്വാസികളുടെയും സമ്മേളനം ആവശ്യപ്പെട്ടു. കര്‍ദിനാള്‍ ആയിരുന്ന ജോസഫ് പാറേക്കാട്ട് പിതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുകൊണ്ട് നിലവിലുള്ള കുര്‍ബാനരീതി അംഗീകരിക്കണമെന്ന് വെല്‍ഫെയര്‍ സെന്ററില്‍ നടന്ന യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് എറണാകുളം അതിരൂപത മെത്രാസന മന്ദിരത്തിനുമുന്നില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന വൈദികര്‍ക്കും അല്‍മായര്‍ക്കും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഫൊറോനയിലെ വിവിധ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വാഹന പ്രചരണജാഥയ്ക്ക് വെല്‍ഫെയര്‍ സെന്ററില്‍ സ്വീകരണം നല്‍കി. ഇടവകയിലെ പ്രതിനിധികളെയും വൈദികരെയും പങ്കെടുപ്പിച്ച് നടത്തിയ സമ്മേളനം ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് പള്ളി വികാരി ഫാ. വര്‍ഗീസ് ചെരപറമ്പില്‍, നടേല്‍പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ, വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ഏലിയാസ് ചക്യത്ത്, വല്ലകം പളളി വികാരി ഫാ. ടോണി കോട്ടയ്ക്കല്‍, ഫൊറോന പള്ളി വൈസ് ചെയര്‍മാന്‍ ജോര്‍ജ് ആവള്ളില്‍, സെബാസ്റ്റിയന്‍ വടക്കേപാറശേരി, ജിയോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.