Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാഭാരതം പുനര്‍വായന മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍: പ്രഭാഷണ പരമ്പര നടത്തി
22/01/2022
തിരുമണിവെങ്കിടപുരം സാഹിതീയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മഹാഭാരതം പുനര്‍വായന മാര്‍കിസിസ്റ്റ് വീക്ഷണത്തില്‍ നടന്ന പ്രഭാത പരമ്പര കഥാകൃത്ത് കെ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹാഭരതം ഓരോ ഭാരതീയന്റെയും മനസും ജീവിതവും മനുഷ്യരാശിയുടെ ചരിത്രവുമാണെന്ന് കഥാകൃത്ത് കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തിരുമണിവെങ്കിടപുരം സാഹിതീയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മഹാഭാരതം പുനര്‍വായന മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന വിഷയത്തെകുറിച്ച് നടത്തിയ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം സാംജി ടി.വി പുരം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി തമ്പി ഏറനാട്, നിരൂപകന്‍ വി.യു സുരേന്ദ്രന്‍, പ്രൊഫ. പാര്‍വതി ചന്ദ്രന്‍, ട്രഷറര്‍ ആര്‍ കുട്ടന്‍, എ ശ്രീകല, ആര്‍. ചന്ദ്രസേനന്‍, ബി അജിത്കുമാര്‍, മോഹന്‍ദാസ് വെച്ചൂര്‍, അനില്‍ വി ഉല്ലല, കെ.കെ ജിജു, കെ പ്രഭാകരന്‍, പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി എന്നിവര്‍ പ്രസംഗിച്ചു.