Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫെഡറൽ നിലയത്തിൽ ബഷീറിന്റെ ജന്മദിനം ആഘോഷിച്ചു
21/01/2022
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപതിനാലാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിലെ ഛായാചിത്രത്തിൽ ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു.
തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപതിനാലാമത് ജന്മദിനത്തിൽ ബഷീർ ഭാർഗവീ നിലയത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയ തലയോലപ്പറമ്പിന്റെ അക്ഷര മുറ്റമായ ഫെഡറൽ നിലയത്തിൽ ബഷീർ കഥാപാത്രങ്ങളും ആരാധകരും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഒത്തുചേർന്നു. ബഷീറിന്റെ ചാരു കസേരയിൽ സ്ഥാപിച്ച ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്നു നടന്ന യോഗം ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ ഡി ബാബു ഉദ്ഘാടനം ചെയ്തു. സമിതി ഡയറക്ടർ അബ്ദുൽ ആപ്പാഞ്ചിറ അധ്യക്ഷത വഹിച്ചു. ബഷീർ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദ്, ഖദീജ, സമിതി ജനറൽ സെക്രട്ടറി പി.ജി ഷാജിമോൻ, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് എം.ജെ ജോർജ്, ഡോ. എസ് പ്രീതൻ, എ ശ്രീകല, പ്രീതി ഉണ്ണികൃഷ്ണൻ, വി സന്തോഷ് ശർമ, എസ് സന്തോഷ്, എം.കെ കണ്ണൻ, ജോയി ജോൺ നടുവിലെ ക്കുറിച്ചി എന്നിവർ പങ്കെടുത്തു.