Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ തൊഴിലാളികള്‍ക്ക് വിലോവിങ് മെഷീനുകള്‍ വിതരണം ചെയ്തു
20/01/2022
ചെമ്മനത്തുകര 1337-ാം നമ്പര്‍ കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ 100 തൊഴിലാളികള്‍ക്ക് നല്‍കുന്ന വിലോവിങ് മെഷീനുകളുടെ വിതരണം ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനത്തുകര 1337-ാം നമ്പര്‍ കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കയര്‍ വ്യവസായ വകുപ്പിന്റെ സഹായത്തോടെ 100 തൊഴിലാളികള്‍ക്ക് വിലോവിങ് മെഷീനുകള്‍ വിതരണം ചെയ്തു. ചകിരി അലിക്കുന്നതിനും വേഗത്തില്‍ കയര്‍ ഉല്‍പാദിപ്പിക്കുവാനും കഴിവുള്ള മെഷീനുകള്‍ വിതരണം ചെയ്തതോടെ തൊഴിലാളികളുടെ ജോലി ഭാരം കുറയും. ചെമ്മനത്തുകരയില്‍ നടന്ന സമ്മേളനത്തില്‍ മെഷീനുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ആര്‍ സഹജന്‍ അധ്യക്ഷത വഹിച്ചു. സംഘം ഭാരവാഹികളായ ഗീത പ്രകാശന്‍, ഷിബു കോമ്പാറ, രമണി മണിയപ്പന്‍, ജോളി മാത്യു, ആശാ മനോഹരന്‍, കെ.ജെ ഷാജി, ടി.എം മജീഷ് എന്നിവര്‍ പ്രസംഗിച്ചു.