Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിറവ് പദ്ധതി: തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ ജൈവപച്ചക്കറി കൃഷിക്ക് മികച്ച വിളവ്
20/01/2022
ടി.വി പുരം പഞ്ചായത്തും വൈക്കം ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നടത്തിയ നിറവ് പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന കൃഷി വകുപ്പിന്റെ ജനകീയ സംയോജിത കൃഷി വികസന പരിപാടിയായ നിറവ് പദ്ധതിയില്‍പ്പെടുത്തി ടി.വി പുരം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ 26 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ടി.വി പുരം ഗ്രാമപഞ്ചായത്തും വൈക്കം ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. പൂര്‍ണമായും ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ച് നടത്തിയ കൃഷിക്ക് മികച്ച വിളവാണ് ലഭിച്ചത്. പാവല്‍, പടവളം, പീച്ചില്‍, തക്കാളി, പയര്‍, വെണ്ട, വഴുതന, കൂര്‍ക്ക, ഉരുളന്‍കിഴങ്ങ്, കാബേജ്, കാന്താരി, പച്ചമുളക്, ചേന, ചേമ്പ്, വാഴ, കപ്പ, ചീര, ബീറ്റ്റൂട്ട്, വെള്ളരിക്ക, കുമ്പളം, മത്തന്‍ എന്നീ ഇനങ്ങളാണ് രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബിന്ദു അനില്‍കുമാര്‍, വിനീത ബൈജു, ഹണി ഗിരീഷ്, സജിനി സജീവ്, സരിത ബിജു എന്നിവര്‍ പങ്കെടുത്തു.