Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരപെരുമയോടെ കാവടി ആഘോഷിച്ചു
19/01/2022
വൈക്കം സമൂഹത്തിന്റെ പഞ്ചാമൃത കാവടി വൈക്കം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷം ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: ആചാരപെരുമയോടെ വിവിധ ക്ഷേത്രങ്ങളില്‍ ചൊവ്വാഴ്ച നടന്ന കാവടി ആഘോഷം ഭക്തിസാന്ദ്രമായി. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പാല്‍ക്കാവടി, പഞ്ചാമൃത കാവടി ഭസ്മക്കാവടി നിലക്കാവടി എന്നിവയടക്കം നിരവധി കാവടികള്‍ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. വൈക്കം ക്ഷേത്രത്തില്‍ വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി.
വൈക്കം സമൂഹത്തിന്റെ പഞ്ചാമൃത കാവടി വൈക്കം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉദയനാപുരം ക്ഷേത്രത്തിത്തി അഭിഷേകം നടത്തി. കാവടി ഘോഷയാത്രയ്ക്ക് സമൂഹം ഭാരവാഹികളായ കെ.സി കൃഷ്ണമൂര്‍ത്തി, പി ബാലചന്ദ്രന്‍, ഗോപാലകൃഷ്ണ അയ്യര്‍, സുബ്രഹ്മണ്യം എന്നിവര്‍ നേതൃത്വം നല്‍കി. ഇരുമ്പൂഴിക്കര ആറാട്ടുകുളങ്ങരയില്‍ നിന്നും പഞ്ചാമൃത കാവടി ആഘോഷപൂര്‍വം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി.
കൂട്ടുമ്മേല്‍ ദേവി ശരണം കാവടി സമാജത്തിന്റെ ഭസ്മ കാവടി, ഇളനീര്‍ താലം എന്നിവ കൂട്ടുമ്മേല്‍ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. പ്രസിഡന്റ് ഷിബു ചേരിക്കല്‍ തറയില്‍ സെക്രട്ടറി റജി മോന്‍ തൈപ്പറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വൈക്കം ഷണ്‍മുഖ വിലാസം കാവടി സമാജത്തിന്റെ ഭസ്മ കാവടി വൈകിട്ട് നാലിന് വൈക്കം കച്ചേരിക്കവലയില്‍ നിന്നും ചെങ്കോട്ട കെ.പി മുരുകേശന്‍, ആര്‍ മാരി മുരുകന്‍ എന്നിവരുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷം ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. കെ.എം സോമശേഖരന്‍ നായര്‍, അജിത് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.