Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളക്കാട്ട് ക്ഷേത്രത്തില്‍ ഉത്സവം: പ്രസാദഊട്ട് നടത്തി
19/01/2022
ടി.വി പുരം വെള്ളക്കാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനം കുറിച്ചു നടന്ന പ്രസാദഊട്ടിന്റെ ദീപപ്രകാശനം വിജയാ ഫാഷന്‍ ജൂവലറി എം.ഡി ജി വിനോദ് നിര്‍വഹിക്കുന്നു.

വൈക്കം: ടി.വി പുരം 116-ാം നമ്പര്‍ ധീവരസഭയുടെ കീഴിലുള്ള വെള്ളക്കാട്ട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മഹാപ്രസാദഊട്ടിന്റെ ദീപപ്രകാശനം വിജയ ഫാഷന്‍ ജൂവലറി മാനേജിങ് ഡയറക്ടര്‍ ജി വിനോദ് നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി ആര്‍ ഗിരീഷ്, മേല്‍ശാന്തി പ്രീനു എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പ്രസാദഊട്ടിന് ക്ഷേത്രം പ്രസിഡന്റ് വി.ആര്‍ പ്രദീപ്, വൈസ് പ്രസിഡന്റ് പി.വി പുഷ്പാംഗതന്‍, സെക്രട്ടറി പി.എം സുമേഷ്, ജോയിന്റ് സെക്രട്ടറി എ.എന്‍ രമേശന്‍, ട്രഷറര്‍ എം സുരേഷ്, മഹിളാസഭാ പ്രസിഡന്റ് വിമലാ വിജയന്‍, സെക്രട്ടറി ശശികല ബിജു, യുവജന സഭ പ്രസിഡന്റ് ടി.എസ് സുനീഷ്, സെക്രട്ടറി എ.ആര്‍ അനന്തകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് നടന്ന ആറാട്ട് പുറപ്പാടോടെ ഉത്സവം സമാപിച്ചു. ഏഴാംപൂജ ജനുവരി 24ന് നടത്തും.