Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഴേകാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
19/01/2022
വാഴേകാട് ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി എ.കെ മുരളീധരന്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 642-ാം നമ്പര്‍ വാഴേകാട് ശാഖയുടെ കീഴിലുള്ള ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി എ.കെ മുരളീധരന്‍ കൊടിയേറ്റി. മേള്‍ശാന്തി അജി ശാന്തി മുളംതുരുത്തി, മുരളി ശാന്തി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കയര്‍, കൊടിക്കൂറ എന്നിവ വിവിധ പ്രദേശങ്ങളില്‍നിന്നും വഴിപാടായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വൈകിട്ട് ഉത്സവാഘോഷത്തിലെ ആദ്യ താലപ്പൊലി 1124-ാം നമ്പര്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് ടി.കെ രാമകൃഷ്ണന്‍, സെക്രട്ടറി പി.എന്‍ വിജയന്‍, വൈസ് പ്രസിഡന്റ് ബാബുക്കുട്ടന്‍, ഭാരവാഹികളായ മോഹനന്‍, ഗോപേഷ്, ബാബു എസ്.എന്‍ വിഹാര്‍, സുബാഷ്, അജിത്ത് നികര്‍ത്തില്‍, വിനോദ്, രാജു, കോമളം എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 22ന് വൈകിട്ട് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.