Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് പ്രതിരോധ മുന്നണി പോരാളികളായ ആശാ വർക്കർമാരെ ആദരിച്ചു
18/01/2022
തലയോലപ്പറമ്പ് മുദ്ര കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കോവിഡ് പ്രതിരോധ മുന്നണി പോരാളികളായ ആശാവർക്കർമാരെ ആദരിക്കുന്ന യോഗം സി.കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.  
തലയോലപ്പറമ്പ്: മുദ്ര കൾച്ചറൽ ആന്റ് ആർട്ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് പഞ്ചായത്തിലെ 23  ആശാവർക്കർമാരെ പ്രശസ്തിഫലകവും പൊന്നാടയും നൽകി ആദരിച്ചു. കെ.ആർ ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന യോഗം  സി.കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുദ്ര പ്രസിഡൻറ്  എം.ജി രാഘവൻ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് എൻ ഷാജിമോൾ മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ സോമശേഖരൻ നായർ  ആശാ വർക്കർമാരുമായി സംവദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനി വെള്ളാങ്കൽ എ.ഡി 2020 എന്ന നോവൽ പ്രസിദ്ധീകരിച്ച വൈക്കം എം.കെ ഷിബുവിനെ ആദരിച്ചു. മുദ്ര പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.കെ രാധാകൃഷണൻ നായർ പ്രസംഗിച്ചു. കെ.ജെ ജോസിന്റെ ഗാനാലാപനവും ഉണ്ടായിരുന്നു.