Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നിര്‍മിച്ചു നല്‍കുന്ന നാലാമത്തെ വീടിന്റെ ശിലാസ്ഥാപനം നടത്തി
17/01/2022
വെള്ളാപ്പള്ളി നടേശന്റെ ശതാഭിക്ഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്നു നിര്‍മിച്ചു നല്‍കുന്ന നാലാമത്തെ വീടിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്ന് നിര്‍മിച്ചുനല്‍കുന്ന നാലാമത്തെ വീടിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശതാഭിഷേകത്തിന്റെ ഭാഗമായി നാലു നിര്‍ധനര്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഓരോ വീടുകള്‍ക്കും ഏഴര ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. എസ്.എന്‍.ഡി.പി യോഗം 130--ാം നമ്പര്‍ അക്കരപ്പാടം ശാഖയില്‍പെട്ട കുടുംബത്തിനാണ് നാലാമത്തെ വീട് നിര്‍മിച്ചു നല്‍കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ ജ്യോതി, പ്രധാനാധ്യാപിക പി.ആര്‍ ബിജി, പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായര്‍, ഇ.പി ബീന, ടി.പി അജിത്ത്, സി.എസ് ജിജി, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ് ജയന്‍, ശാഖാ ഭാരവാഹികളായ പ്രസിഡന്റ് ജി ജയന്‍, രതീഷ് അക്കരപ്പാടം, എം.സി സുനില്‍കുമാര്‍, പി സദാശിവന്‍, കെ.പി ഷാജി. പ്രേംആനന്ദ്, സനോജ്, യൂണിയന്‍ കൗണ്‍സിലര്‍ സുഗുണന്‍, ബിജു, വി.എം വിപിന്‍ എന്നിവര്‍ പങ്കെടുത്തു. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നിര്‍ധന വിഭാഗങ്ങള്‍ക്ക് നല്‍കുന്ന 34-ാമത് വീടാണിത്.