Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഖാദി നെയ്ത്ത് കേന്ദ്രം ബോര്‍ഡ്  വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ സന്ദര്‍ശിച്ചു
16/01/2022
ഖാദി മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദയനാപുരം ഖാദി നെയ്ത്ത് കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍.

വൈക്കം: ഖാദി മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനും   പരിഹരിക്കാനുമായി സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍  പി ജയരാജന്‍ ഉദയനാപുരം ഖാദി നെയ്ത്ത് കേന്ദ്രം സന്ദര്‍ശിച്ചു. തെഴിലാളികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ തങ്ങളുടെ ആശങ്കകളും നിര്‍ദ്ദേശങ്ങളും വൈസ് ചെയര്‍മാനുമായി പങ്കിട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥരും തൊഴിലാളികളുമായി ചര്‍ച്ചയും നടത്തിയ ശേഷമാണ് പി ജയരജന്‍ മടങ്ങിയത്. ഖാദി ബോര്‍ഡ് മെമ്പര്‍മാരായ ടി.വി ബേബി, സി.എല്‍ മാണി,  ഉദയനാപുരം ഖാദി നെയ്ത്ത് കേന്ദ്രം അധികൃതരായ എം സുലോചന, പി സുരേഖ, എം ശകുന്തള, പ്രൊജക്ട് ഓഫീസര്‍ ഷാജി ജേക്കബ്, ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.വി ബിനോയ്എന്നിവര്‍  പങ്കെടുത്തു.