വെച്ചൂരില്‍ കുടുംബശ്രീ ഡേ കെയര്‍ സെന്റര്‍ തുടങ്ങി
16/01/2022
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ശ്രീപാര്‍വ്വതി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഡേ കെയര്‍ സെന്റര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വെച്ചൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ തുടങ്ങിയ ശ്രീപാര്‍വതി കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കൃഷ്ണ ഡേ കെയര്‍ കളിവീട് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര് ഷൈലകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ഗീതാ സോമന്, എസ്.വി.ഇ.പി മെമ്പര്‍ ഷെല്‍ബി, എം.പി.സി മെമ്പര്‍ ബിനുമോള്‍, പ്രൊപ്രൈറ്റര്‍ കെ പങ്കജം എന്നിര്‍ പ്രസംഗിച്ചു.