Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ വിദ്യാഭ്യാസ സമിതി യോഗവും പ്രവര്‍ത്തന അവലോകനവും നടത്തി
16/01/2022
വൈക്കം നഗരസഭ വിദ്യാഭ്യാസ സമിതി യോഗവും സമഗ്രശിക്ഷ കേരള വൈക്കം ബിആര്‍സിതല പ്രവര്‍ത്തന അവലോകനവും നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ വിദ്യാഭ്യാസ സമിതി യോഗവും സമഗ്രശിക്ഷ കേരള വൈക്കം ബിആര്‍സിതല പ്രവര്‍ത്തന അവലോകനവും സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ലേഖ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ സിന്ധു സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. എം.ഇ.സി കോ-ഓര്‍ഡിനേറ്റര്‍ മധുസൂധനന്‍ വിഷയാവതരണം നടത്തി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രീത രാജേഷ്, ബി ചന്ദ്രശേഖരന്‍ കണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, എബ്രഹാം പഴയകടവന്‍, എം.കെ മഹേഷ്, രാജശേഖരന്‍, എ.സി മണിയമ്മ, രാധിക ശ്യം, ഗിരിജകുമാരി, അധ്യാപകരായ ഷാലിമോള്‍, ഷിമീഷാ ബീവി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭാ പരിധിയിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ടി.എ ഏര്‍പ്പെടുത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വൈക്കം നഗരസഭ പരിധിയിലെ മുഴുവന്‍ സ്‌കൂളുകളിലെയും അധ്യാപകര്‍ യോഗത്തില്‍ പങ്കെടുത്തു.