Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളി ക്ഷേത്രത്തിലെ തിരിപിടുത്തം ഭക്തിസാന്ദ്രമായി
15/01/2022
പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരിപിടുത്തത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 678-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി ശാഖയുടെ കീഴിലുള്ള പഴുതുവള്ളി ഭഗവതി ക്ഷേത്രത്തില്‍ മകരസംക്രമത്തിന്റെ ഭാഗമായി നടത്തിയ തിരിപിടുത്തം ഭക്തിസാന്ദ്രമായി. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് തിരികളിലേക്ക് ദീപം പകര്‍ന്നു. ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി ചെമ്മനത്തുകര ഷിബു എന്നിവര്‍ കാര്‍മികരായി. വലിയ കാണിക്ക, വിളക്കിന് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടന്നു. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി സി ലത, വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശന്‍, ഓമനക്കുട്ടന്‍, എം.കെ ശശി, സുധീര്‍, ജയപ്രകാശ്, ബിനോയ്, സാംജി, ബാബു, ടി പങ്കജാഷന്‍, സജീവ് വാസുദേവന്‍, ശ്യാം ബാബു, സജീവ് മാന്തുവള്ളി എന്നിവര്‍ നേതൃത്വം നല്‍കി.