Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ പള്ളിവാളില്‍ കാപ്പ്‌കെട്ടി ഉത്സവം തുടങ്ങി
15/01/2022
തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം നക്ഷത്ര ഉത്സവത്തിന് ആരംഭം കുറിച്ച് ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് സുനേശന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ടി.എന്‍. രാധാകൃഷ്ണന്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര നടയില്‍ പള്ളിവാളില്‍ കാപ്പ് കെട്ടുന്നു.

വൈക്കം: തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം നക്ഷത്ര മഹോത്സവത്തിന് പള്ളിവാളില്‍ കാപ്പ്‌കെട്ടി ഉത്സവം തുടങ്ങി. കൊടിയേറി ഉത്സവം തുടങ്ങുന്നതിനു പകരം പള്ളിവാളില്‍ കാപ്പ് കെട്ടി ഉത്സവം തുടങ്ങുന്ന ആചാരമാണിവിടെ. ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ മ്പൂതിരിയുടെ നേതൃത്വത്തില്‍ തന്ത്രി കാശാങ്കോടത്ത് സുനേശന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ടി.എന്‍ രാധാകൃഷ്ണന്റെയും മുഖ്യകാര്‍മികത്വത്തിലാണ് പള്ളിവാളില്‍ കാപ്പ് കെട്ടിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് അന്നദാനം നടത്തി. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ ദേശതാലപ്പൊലി വൈകിട്ട് നാലിന് നടന്നു. തലയാഴം തൃപ്പക്കുടം മഹാദേവക്ഷേത്രത്തില്‍ നിന്നാണ് ദേശതാലപ്പൊലി പുറപ്പെട്ടത്. തുടര്‍ന്ന് പ്രദേശം കേന്ദ്രീകരിച്ചുള്ള താലപ്പൊലിയും നടന്നു. 21ന് പൂരം നക്ഷത്ര മഹോത്സവം ആഘോഷിക്കും. രാവിലെ അഷ്ടാഭിഷേകം, മഹാഗണപതിഹോമം, പഞ്ചവിംശതി കലശാഭിഷേകം, പന്തീരടി പൂജ, തോറ്റം പാട്ട്, പൂരം തൊഴല്‍, അന്നദാനം, നാരങ്ങാ വിളക്ക്, ദീപക്കാഴ്ച, പുഷ്പാഭിഷേകം, മഹാകുരുതി എന്നിവയോടെ ഉത്സവം ആഘോിക്കും. ദേവസ്വം പ്രസിഡന്റ് വി ലക്ഷ്മണന്‍, മാനേജര്‍ ആര്‍ വിജയപ്പന്‍, സെക്രട്ടറി കെ.ഡി അശോകന്‍, ട്രഷറര്‍ കെ വേണുഗോപാല്‍, എന്‍.കെ. ലാലപ്പന്‍, ഡി പത്മനാഭന്‍, പി.എസ് ചന്ദ്രന്‍, പി.ആര്‍ സുനില്‍കുമാര്‍, എന്‍.എസ് സിദ്ധാര്‍ത്ഥന്‍. മഹിളാസമാജം പ്രസിഡന്റ് സിനി ഉദയപ്പന്‍, വൈസ് പ്രസിഡന്റ് സജിമോള്‍ പ്രദീപന്‍, സെക്രട്ടറി തിലകമ്മ വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.