Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല റോസ്പുരം പള്ളിയില്‍ തിരുനാളിന് കൊടിയേറി
14/01/2022
ഉല്ലല റോസ്പുരം ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന് പള്ളി വികാരി ഫാ. ജോസ് പാലത്തിങ്കല്‍ കൊടിയേറ്റുന്നു.

വൈക്കം: ഉല്ലല റോസ്പുരം ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോസ് പാലത്തിങ്കല്‍ കൊടിയേറ്റി. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ വാദ്യമേളങ്ങളുടെയും, മുത്തുകുടകളുടെയും, കുരിശുകളുടെയും അകമ്പടിയോടെ പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിന് ശേഷം വിശുദ്ധ കുര്‍ബാന, നൊവേന, ലദീത്ത് എന്നിവ നടന്നു. ഉല്ലല കൊണിത്തറ കുടുംബത്തിന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷം തിരുന്നാള്‍ ആഘോഷിക്കുന്നത്. ട്രസ്റ്റിമാരായ കുഞ്ഞച്ചന്‍ കണ്ടത്തിച്ചിറ, ടോമി പള്ളിത്തറ, വൈസ് ചെയര്‍മാന്‍ ബേബി കുമരംതറ, പാരിഷ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇന്നു വേസ്പര ആഘോഷിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന വേസ്പര കുര്‍ബ്ബാനയ്ക്ക് ഫാ. ജേക്കബ് മഞ്ഞളി മുഖ്യകാര്‍മികത്വം വഹിക്കും. നാളെ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുനാള്‍ പാട്ട്കുര്‍ബാനയ്ക്ക് ഫാ. ഇഗ്‌നേഷ്യസ് ചുള്ളി, ഡോ. ജോസഫ് പുതുശ്ശേരി സഹകാര്‍മികനാകും. തുടര്‍ന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം നടക്കും.