Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആലങ്കര പാടശേഖരത്തിൽ ഇനി നെല്‍ചെടികള്‍ കതിരണിയും
14/01/2022
ദീര്‍ഘകാലമായി തരിശ് കിടന്ന ടി.വി പുരം പഞ്ചായത്തിലെ ആലങ്കര പാടശേഖരത്തിൽ നടത്തുന്ന നെല്‍കൃഷിയുടെ വിത്ത് പാകല്‍ പഞ്ചായത്ത് പ്രസിഡന്റ് കവിതാ റജി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ദീര്‍ഘകാലമായി തരിശായി കിടന്ന ടി.വി പുരം പഞ്ചായത്തിലെ ആലങ്കര പാടശേഖരത്തിൽ ഇനി നെല്‍ചെടികള്‍ കതിരണിയും.
20 ഏക്കര്‍ വരുന്ന പാടശേഖരത്ത് നാല് ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തിൽ കൃഷി ഇറക്കുന്നത്. വൈക്കം ഇറച്ചികക്ക സംഭരണ സംസ്‌കരണ ജനറല്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് കൃഷി നടപ്പിലാക്കുന്നത്. പാട്ട വ്യവസ്ഥയിലെടുത്ത പാടശേഖരത്ത് ഉമ ഇനത്തില്‍പെട്ട വിത്താണ് വിതയ്ക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കവിതാ രജി വിത്തുവിത ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. തങ്കച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ റാണിമോള്‍, വാർഡ് മെമ്പർ എ.കെ അഖിൽ, സംഘം പ്രസിഡന്റ് കെ സുനില്‍കുമാര്‍, സെക്രട്ടറി ടി.എം മജീഷ്, ബോര്‍ഡ് മെമ്പര്‍മാരായ കെ.കെ ശശികുമാര്‍, ഷിബു കോമ്പാറ, കെ.എസ് സാബു, പി.കെ സോമന്‍, കെ.ആര്‍ സഹജന്‍, ഭാനുമതി മണിയപ്പന്‍, ഷീലാ രാജേന്ദ്രന്‍, ഗീതാ പ്രകാശന്‍, ഇ.എന്‍ സാലിമോന്‍, കൃഷി ഉദ്യോഗസ്ഥന്‍ ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.