Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം വെള്ളക്കാട്ട് ക്ഷേത്രത്തില്‍ തൈപ്പൂയ ഉത്സവത്തിന് കൊടിയേറി
14/01/2022
ടി.വി പുരം വെള്ളക്കാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പുയ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ആര്‍ ഗിരിഷ് കൊടിയേറ്റുന്നു.
വൈക്കം: ടി.വി പുരം വെള്ളക്കാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ആര്‍ ഗിരീഷ് കൊടിയേറ്റി. മേല്‍ശാന്തി പ്രീനു വൈക്കം സഹകാര്‍മികത്വം വഹിച്ചു. ഉത്സവത്തിന് മുന്നോടിയായി വ്യാഴാഴ്ച്ച കൊടിമരം മുറിക്കല്‍, കൊടിമര ഘോഷയാത്ര, കൊടിക്കൂറ എഴുന്നള്ളിക്കല്‍, കൊടിക്കയര്‍ എഴുന്നള്ളിക്കല്‍ എന്നിവ താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. 18ന് തൈപ്പൂയ ഉത്സവം ആഘോഷിക്കും. രാവിലെ ഒമ്പതിന് കാഴ്ച ശ്രീബലി, ഉച്ചക്ക് 12.30ന് മഹാപ്രസാദഊട്ട്, വൈകിട്ട് ഏഴിന് കാവടി ഘോഷയാത്ര, അനുമോദന സമ്മേളനം, രാത്രി ഒമ്പതിന് ആറാട്ടു പുറപ്പാട് എന്നിവ പ്രധാന പരിപാടികളാണ്. ക്ഷേത്രം പ്രസിഡന്റ് വി.ആര്‍ പ്രദീപ്, വൈസ് പ്രസിഡന്റ് പി.ബി. പുഷ്പാംഗദന്‍, സെക്രട്ടറി പി.എം സുമേഷ്, ജോയിന്റ് സെക്രട്ടറി എ.എന്‍ രമേശന്‍, എം സുരേഷ്, കെ.കെ അപ്പുക്കുട്ടന്‍, കെ.എന്‍ ബാബു, പി പ്രകാശന്‍, പി ബിജു, എം.എം മോനിഷ്, കെ.എം നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.