Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെത്തുതൊഴിലാളി സമരത്തിന്റെ വിജയം ചരിത്ര നേട്ടം: ബിനോയ് വിശ്വം
13/01/2022
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെയും മദ്യ വ്യവസായ തൊഴിലാളി യൂണിയന്റെയും സമരവിജയ പ്രഖ്യാപന സമ്മേളനം സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനും മദ്യ വ്യവസായ തൊഴിലാളി യൂണിയനും രണ്ടു മാസക്കാലമായി നടത്തി വന്ന തൊഴില്‍ സമരത്തിന്റെ വിജയം എഐടിയുസി യൂണിയന് ചരിത്ര നേട്ടമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം. ചെത്ത്-മദ്യ വ്യവസായ തൊഴിലാളി സമരവിജയ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുറത്ത് തൊഴിലാളികള്‍ ഏറ്റെടുത്ത സമരമായിരുന്നു ഇത്. ആവശ്യങ്ങള്‍ നേടുന്നതുവരെ പോരാടാനുള്ള ഊര്‍ജവും ആത്മവിശ്വാസവും അവര്‍ക്ക് പകര്‍ന്നുനല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എഐടിയുസിയും ആയിരുന്നു. സമരത്തെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചവര്‍ക്ക് ഈ വിജയം ഒരു താക്കീതാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ചെമ്മനത്തുകരയില്‍ നടന്ന സമ്മേളനത്തില്‍ ചെത്തുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി പി സുഗതന്‍, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സി.കെ ആശ എംഎല്‍എ, കെ.കെ രാമഭന്ദ്രന്‍, ഡി രഞ്ജിത് കുമാര്‍, എസ് ബിജു, കെ.ഡി വിശ്വനാഥന്‍, ബി സദാനന്ദന്‍, പി.എസ് പുഷ്‌കരന്‍, കെ.എ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.