Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചക്കറി കൃഷിവികസന പദ്ധതി: കോവല്‍ കൃഷി വിളവെടുപ്പില്‍ മികച്ച നേട്ടം
13/01/2022
മറവന്‍തുരുത്ത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കൊടൂപ്പാടത്ത് ഒന്നര ഏക്കര്‍ സ്ഥലത്ത് നടത്തിയ കോവല്‍ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൃഷിവകുപ്പിന്റെ പച്ചക്കറി കൃഷിവികസന പദ്ധതി പ്രകാരം മറവന്‍തുരുത്ത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തിയ കോവല്‍ കൃഷിക്ക് ലഭിച്ച മികച്ച വിളവ് ഗുണഭോക്താക്കള്‍ക്കും നേട്ടമായി. പൊതുവിപണിയില്‍ കിലോയ്ക്ക് 50 രൂപ വിലയുള്ളപ്പോള്‍ 30 രൂപ നിരക്കിലാണ് വില്‍പന നടന്നത്. പൂര്‍ണമായും ജൈവവള പ്രയോഗത്തിലാണ് കൃഷി നടത്തിയത്. കര്‍ഷകനായ സുന്ദരന്‍ നളന്ദയുടെ നേതൃത്വത്തില്‍ കൊടൂപ്പാടത്ത് ഒന്നര ഏക്കര്‍ സ്ഥലത്താണ് വിവിധയിനം കൃഷികള്‍ നടത്തിയതില്‍ കോവല്‍ കൃഷിയുടെ വിളവെടുപ്പാണ് ആദ്യം നടന്നത്. ആദ്യ വിളവെടുപ്പില്‍ 160 കിലോ കോവല്‍ കിട്ടി. ഇത് ചരിത്ര നേട്ടമാണ്. മത്തന്‍, പയര്‍, വെണ്ട, കുക്കുമ്പര്‍, കപ്പ എന്നിവയാണ് മറ്റു കൃഷികള്‍. മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ വെളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമ ബിനു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പോള്‍ തോമസ്, ബിജുമോന്‍, കൃഷി ഓഫീസര്‍ ലിറ്റി വര്‍ഗീസ്, കൃഷി അസിസ്റ്റന്റ് അജിമോന്‍, സുന്ദരന്‍ നളന്ദ, മോഹനന്‍ അമ്പാടി, രാജപ്പന്‍ അരുണ്‍ ഭവന്‍, അശോകന്‍ കരിയില്‍ എന്നിവര്‍ പങ്കെടുത്തു.