Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷ്യ ഉല്‍പാദന രംഗത്ത് സ്വയംപര്യാപ്തത നേടാന്‍ ഫലവൃക്ഷതൈ വിതരണം നടത്തി
13/01/2022
കൃഷിവകുപ്പ് നടപ്പാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണത്തിന്റെ ഭാഗമായി തലയാഴം പഞ്ചായത്തിലെ ഫലവൃക്ഷ തൈകളുടെ വിതരണം പ്രസിഡന്റ് കെ ബിനിമോന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭക്ഷ്യ ഉല്‍പാദന രംഗത്ത് സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് സംസ്ഥാനത്താകെ നടപ്പാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണത്തിന്റെ തലയാഴം പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ ബിനിമോന്‍ നിര്‍വഹിച്ചു. തലയാഴം പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി ദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എല്‍ സെബാസ്റ്റ്യന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഹരിദാസ്, പഞ്ചായത്ത് അംഗങ്ങളായ എസ് ദേവരാജന്‍, കെ.എസ് പ്രീതു, ജെന്‍സി സോണി, കൃഷി ഓഫീസര്‍ രേഷ്മ ഗോപി, കൃഷി അസിസ്റ്റന്റുമാരായ എന്‍.ആര്‍ അനീഷ് കുമാര്‍, പി.കെ മുരുകദാസ്, ഹരിശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.