Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈഫ്‌സ്‌കില്‍ ഡവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പ്
07/04/2016

വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ അക്ഷയലേണിംഗ് സെന്റര്‍ സംഘടിപ്പിക്കുന്ന ലൈഫ്‌സ്‌കില്‍ ഡവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പ് ഇന്നു മുതല്‍ നാനാടം ആതുരാശ്രമം സ്‌കൂളില്‍ നടക്കും. 10നും 18നും മദ്ധ്യേ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തപ്പെടുന്ന ലൈഫ് സ്‌കില്‍ ഡവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പില്‍ ജീവിത നൈപുണികള്‍ വികസിപ്പിക്കുന്നതിനുള്ള വിവിധ പരിശീലനങ്ങളാണ് ഉള്ളത്. വര്‍ക്ക് ഷോപ്പിനോടനുബന്ധിച്ച് കുങ്ഫ്യൂ, കരാത്തെ, യോഗ വിദ്യാര്‍ത്ഥികളുടെ ഗ്രേഡിംഗ് പ്രോഗ്രാമും നടത്തപ്പെടും. ക്യാമ്പ് 10ന് സമാപിക്കും. അന്വേഷണങ്ങള്‍ക്ക് 9847128126 എന്ന നമ്പരില്‍ ബന്ധപ്പെടുക.