Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശാ വര്‍ക്കര്‍മാരുടെ സേവനം മഹത്തരം: ബിനോയ് വിശ്വം എംപി
12/01/2022
തലയാഴം പഞ്ചായത്തില്‍ തോട്ടകത്ത് പുതുതായി നിര്‍മിച്ച ആരോഗ്യ ഉപക്ഷേമ കേന്ദ്രം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് മഹാമാരിയുടെ വിപത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ജീവന്മരണ പോരാട്ടം നടത്തിയ ആശാ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും, എന്നെന്നും കേരളം ആശാ വര്‍ക്കര്‍മാരോട് കടപ്പെട്ടിരിക്കുന്നുവെന്നും ബിനോയ് വിശ്വം എംപി. തലയാഴം പഞ്ചായത്തിലെ തോട്ടകത്ത് പുതുതായി നിര്‍മിച്ച ആരോഗ്യ ഉപക്ഷേമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിനോയ് വിശ്വം എംപിയുടെ പ്രദേശിക വികസന പ്രളയ ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ വിനിയോഗിച്ചാണ്  കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. തലയാഴം പഞ്ചായത്തിലെ മാരാംവീട്ടില്‍ സ്ഥിതിചെയ്യുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ഉപകേന്ദ്രമായാണ് ഇതു പ്രവര്‍ത്തിക്കുക. ആഴ്ചയില്‍ മൂന്നു ദിവസം ഡോക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഴ്‌സുമാര്‍ എന്നിവരുടെ സേവനം ലഭ്യമാകും. സി.കെ ആശ എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പമണി, ഹൈമി ബോബി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റ് എം.ഡി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, രമേഷ് പി ദാസ്, ബി.എല്‍ സെബാസ്റ്റ്യന്‍, എസ് ദേവരാജന്‍, എം.എസ് ധന്യ, കെ രാധാകൃഷ്ണന്‍ നായര്‍, ജി രാജീവ് എന്നിവര്‍ പ്രസംഗിച്ചു.