Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിപിഎം ജില്ലാ സമ്മേളനം: പതാക ജാഥ പുറപ്പെട്ടു
12/01/2022
സിപിഎം ജില്ലാ സമ്മേളന നഗറില്‍ ഉയര്‍ത്തുന്നതിനുള്ള പതാക ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാറില്‍ നിന്നും ജാഥാ ക്യാപ്റ്റന്‍ എം.പി ജയപ്രകാശ് രക്തസാക്ഷി വടയാര്‍ തങ്കപ്പന്‍ സ്മാരകത്തില്‍ വച്ച് ഏറ്റുവാങ്ങുന്നു.

തലയോലപ്പറമ്പ്: സിപിഎം കോട്ടയം ജില്ലാ സമ്മേളന നഗറില്‍ ഉയര്‍ത്തുന്നതിനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ജാഥ രക്തസാക്ഷി വടയാര്‍ തങ്കപ്പന്‍ സ്മാരകത്തില്‍ നിന്നും പുറപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാറില്‍ നിന്നും ജാഥാ ക്യാപ്റ്റന്‍ എം.പി ജയപ്രകാശ് പതാക ഏറ്റുവാങ്ങി. ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡോ. സി.എം കുസുമന്‍, അഡ്വ. എന്‍ ചന്ദ്രബാബു, ലോക്കല്‍ സെക്രട്ടറി വി.കെ രവി എന്നിവര്‍ പ്രസംഗിച്ചു. പതാക ജാഥയ്ക്ക് പ്രവര്‍ത്തകരുടെ ബൈക്ക് റാലി അകമ്പടിയായി.