Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് അങ്ങാടി കടവില്‍ ജങ്കാര്‍ സര്‍വീസ് ആരംഭിച്ചു
12/01/2022
ചെമ്പ് ഗ്രാമപഞ്ചായത്തിലെ അങ്ങാടിക്കടവ് ജങ്കാര്‍ സര്‍വീസ് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്പ് അങ്ങാടി കടവില്‍ നിന്നും തുരുത്തുമ്മയിലേക്ക് ജങ്കാര്‍ സര്‍വീസ് ആരംഭിച്ചു. സി.കെ ആശ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭൂമിശാസ്ത്രപരമായി മുവാറ്റുപുഴയാറിനാല്‍ രണ്ടായി വേര്‍തിരിക്കപ്പെട്ട ചെമ്പ് മേഖലയില്‍നിന്നും ബ്രഹ്മമംഗലം ഭാഗത്തേക്കുള്ള ചെമ്പ് അങ്ങാടിക്കടവില്‍ നിലവിലുള്ള ചെറിയ കടത്തിനോടൊപ്പം ചെറു വാഹന ഗതാഗതം സാധ്യമാക്കും വിധമാണ് ജങ്കാര്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും എളുപ്പം വൈക്കം-എറണാകുളം റോഡിലേക്ക് പ്രവേശിക്കുന്നതിന് കഴിയും. ചടങ്ങില്‍ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ ശ്രീമോന്‍, ജസീല നവാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, അംഗങ്ങളായ ആശാ ബാബു, അമല്‍ രാജ്, സുനില്‍ മുണ്ടയ്ക്കല്‍, കെ.വി പ്രകാശന്‍, പഞ്ചായത്ത് സെക്രട്ടറി സി.എസ് ജ്യോതിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.