Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളി ക്ഷേത്രത്തില്‍ മകരസംക്രമ ഉത്സവം തുടങ്ങി
12/01/2022
പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തിന്റെ ദീപപ്രകാശനം വിജയ ഫാഷന്‍ ജുവലറി എം.ഡി ജി വിനോദ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 678-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി ശാഖയുടെ കീഴിലുള്ള പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തിന്റെ ദീപപ്രകാശനം വിജയാ ഫാഷന്‍ ജുവലറി എം.ഡി ജി വിനോദ് നിര്‍വഹിച്ചു. ക്ഷേത്രനടയില്‍ നടന്ന ചടങ്ങില്‍ തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി ചെമ്മനത്തുകര ഷിബു എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി സി ലത, വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശന്‍, ഓമനക്കുട്ടന്‍, എം.കെ ശശി, സുധീര്‍, ജയപ്രകാശ്, ബിനോയ്, സാംജി, പങ്കജാഷന്‍, സജീവ് വാസുദേവന്‍, ശ്യാം ബാബു, സജീവ് മാന്തവള്ളി എന്നിവര്‍ പങ്കെടുത്തു. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ തിരിപിടുത്തം ആറാം ഉത്സവദിവസമായ 14ന് വൈകിട്ട് നടക്കും. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ദിനേശ് ദീപപ്രകാശനം നിര്‍വഹിക്കും. നൂറു കണക്കിന് ഭക്തര്‍ ദീപംതെളിയിച്ച് ക്ഷേത്രത്തിന് പ്രതിക്ഷണം വച്ച് ദേവിക്ക് വഴുപാടായി സമര്‍പ്പിക്കും.