Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന് സ്വീകരണം നല്‍കി
11/01/2022
അഖില ഭാരത നാരായണീയ പ്രചാരസഭ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന് നല്‍കിയ സ്വീകരണ സമ്മേളനത്തിന്റെ ദീപപ്രകാശനം ശബരിമല മുന്‍ മേല്‍ശാന്തി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: അഖില ഭാരത നാരായണീയ പ്രചാരസഭയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന് വൈക്കത്ത് സ്വീകരണം നല്‍കി. എന്‍.എസ്.എസ് ആസ്ഥാനത്തു നിന്നും സ്വീകരിച്ച് സമ്മേളന സ്ഥലത്തേക്ക് ആനയിച്ചു. താലപ്പൊലിയും വാദ്യമേളങ്ങളും അകമ്പടിയായി. എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തിന്റെ ദീപപ്രകാശനം ശബരിമല മുന്‍ മേല്‍ശാന്തി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. പ്രചാരസഭ പ്രസിഡന്റ് അഡ്വ. ഷാജി മോഹന്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ അജിത്ത് എക്‌സ്. എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഏഴിക്കോട് സതീശന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രചാരസഭ കോ-ഓര്‍ഡിനേറ്റര്‍ വി.കെ ദിനേശന്‍പിള്ള, നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, പ്രചാരസഭ വര്‍ക്കിങ് പ്രസിഡന്റ് ലളിത എം നായര്‍, കമലം എസ് നായര്‍, ജ്യോതി കെ നായര്‍, ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നന്ദി പ്രസംഗം നടത്തി.