Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടികുത്ത് ചന്ദനക്കുടം ഉറൂസിന് കാഞ്ഞിരമറ്റം പള്ളി ഒരുങ്ങി
11/01/2022
കാഞ്ഞിരമറ്റം പള്ളി

തലയോലപ്പറമ്പ്: കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാശരീഫിലെ കൊടികുത്ത്, ചന്ദനക്കുടം, ഉറൂസ് നേര്‍ച്ചകള്‍ ജനുവരി 12 മുതല്‍ 14 വരെ നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി 8.30ന് കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം എം.എം ഷംസുദ്ദീന്‍ ഹാളില്‍ വഹബി മതപ്രഭാഷണം നടത്തും. വി.പി ലത്തീഫ് വടക്കേപീടികയില്‍ അധ്യക്ഷത വഹിക്കും. അബ്ദുല്‍കരീം കിഴക്കേടത്ത് മ്യാലില്‍, നൗഷാദ് കുന്നംകുളത്തില്‍, അന്‍വര്‍ പള്ളിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. വ്യാഴാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന മതസൗഹാര്‍ദ സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പള്ളി മാനേജര്‍ എം.എ അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷത വഹിക്കും. ശിവഗിരി മഠം വിശാലാനന്ദ സ്വാമികള്‍, ഐസക് മോര്‍ ഒസ്താതിയോസ് മെത്രാപോലീത്ത, ഇലവുപാലം ശംസുദ്ദീന്‍ മന്നാനി എന്നിവര്‍ പ്രഭാഷണം നടത്തും. അനൂപ് ജേക്കബ് എംഎല്‍എ പ്രമുഖ വ്യക്തികളെ ആദരിക്കലും, പി.വി ശ്രീനിജന്‍ എംഎല്‍എ കാരുണ്യപദ്ധതി സഹായവിതരണവും നിര്‍വഹിക്കും. ചീഫ് ഇമാം എം.എം ഷംസുദ്ദീന്‍ ഹാളില്‍ വഹബി, ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, പ്രതിപക്ഷനേതാവ് എ.പി സുഭാഷ്, ജമാഅത്ത് പ്രസിഡന്റ് ഇ.എ അബ്ദുല്‍ സലാം ഇടവെട്ടം, ജനറല്‍ സെക്രട്ടറി സുജാബ് കോട്ടയില്‍, അജ്മല്‍ വാലുമ്മേല്‍, കെ.എച്ച് സലിം, വി.പി ലത്തീഫ്, സൂപ്പി, എം.ബി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി ഒന്‍പതിന് ഇശല്‍ വിരുന്ന് ബുര്‍ദ മജ്‌ലിസ് അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന ദുആ സമ്മേളനത്തിന് എം.എം ഷംസുദ്ദീന്‍ ഹാളില്‍ വഹബി, അന്‍സാരി ബാഖവി, വിവിധ മഹല്ല് ഇമാമുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാവിലെ കല്ലൂപ്പറമ്പില്‍ നിന്നും ചൂണ്ടക്കാട്ടുനിന്നും കൊടിഘോഷയാത്ര പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് 10.30ന് താഴത്തെ പള്ളിയിലും, 10.45ന് മലേപ്പള്ളിയിലും കൊടി കയറ്റും. രാത്രി 10.30ന് പ്രാദേശിക മഹല്ലുകളില്‍നിന്നുള്ള ചന്ദനക്കുട ഘോഷയാത്ര കാഞ്ഞിരമറ്റം പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് 11ന് നടക്കുന്ന ചന്ദനക്കുടത്തോടെ ഉറൂസ് സമാപിക്കും.