Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി ബാലകലോത്സവം നടത്തി
11/01/2022
ചെമ്പ് കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി ബാലകലോത്സവം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്പ് കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി ബാലകലോത്സവം ഗവ. എല്‍.പി സ്‌കൂളില്‍ ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി കെ പീതാംബരന്റെ അധ്യക്ഷത വഹിച്ചു. വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ ഗോപി മുഖ്യ പ്രഭാഷണം നടത്തി. വൈകിട്ട് ചേര്‍ന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് കഥാകൃത്ത് കുമാരി എന്‍ കൊട്ടാരം സമ്മനദാനം നടത്തി. ലൈബ്രറി കൗണ്‍സില്‍ അംഗം ആര്‍ പ്രസന്നന്‍, പഞ്ചായത്ത് മെമ്പര്‍ സുനില്‍ മുണ്ടക്കല്‍, ലൈബ്രറി സെക്രട്ടറി ടി.എം രാമചന്ദ്രന്‍, വായനാക്കൂട്ടം കണ്‍വീനര്‍ ടി.വി ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.