Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളും അമ്പ് എഴുന്നള്ളിപ്പും ഭക്തിനിര്‍ഭരമായി
11/01/2022
വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് പള്ളിയിലേക്ക് എഴുന്നള്ളിപ്പ് നടത്തിയശേഷം വിശുദ്ധന്റെ തിരുസ്വരൂപം പള്ളിയിലേക്ക് എഴുന്നള്ളിക്കുന്നു.
വൈക്കം: ടൗണ്‍ നടേല്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ മുഴുവന്‍ ഭവനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അമ്പ് എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി. ഇടവകയിലെ കുടുംബയൂണിറ്റുകളായ ലിറ്റില്‍ ഫ്‌ളെവര്‍, സെന്‍ അല്‍ഫോണ്‍സ്, സെന്‍ തോമസ്, ഹോളിഫാമിലി, സെന്റ് ജോസഫ്, സെന്റ് മേരീസ്, വിന്‍സന്റീസ് പോള്‍, മതര്‍തെരേസ എന്നിവരുടെ നേതൃത്വത്തിലാണ് എഴുന്നള്ളിപ്പ് നടത്തിയത്. വിശുദ്ധന്റെ തിരുസ്വരൂപത്തിന് ഭക്തിയേകി പട്ടുകുടകളും, കുരിശുകളും, വാദ്യമേളങ്ങളും നിരന്നു. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയന്‍പാറ, സഭാ വികാരി ഫാ. ടോണി മാണിക്കത്താന്‍, ഫാ. അലക്‌സ് നെടുപ്പറമ്പില്‍, ട്രസ്റ്റ്മാരായ ജോസ് ജോസഫ്, ജോസഫ് അലന്‍മില്ല, യൂണിറ്റ് ചെയര്‍മാന്‍ റീജസ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.