Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജലാശയ ഘോഷയാത്രയോടെ പഴുതുവള്ളി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
10/01/2022
പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ജലഘോഷയാത്രയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു. .
വൈക്കം: പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ദേവീക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവത്തിന് സമാരംഭം കുറിച്ചു നടന്ന ജലഘോഷയാത്ര ഭക്തി നിര്‍ഭരമായി. വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ട അചാരനുഷ്ഠാനങ്ങള്‍ കാത്തുസൂക്ഷിച്ചാണ് ഉത്സവം തുടങ്ങുന്നത്. വേമ്പനാട്ട് കായലില്‍നിന്നും ദേവീ വിഗ്രഹം അലങ്കരിച്ച് വള്ളത്തില്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതാണ് ജലഘോഷയാത്ര. എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രി, മേല്‍ശാന്തി ചെമ്മനത്തുകര ഷിബു ശാന്തി, ഉണ്ണി ശാന്തി എന്നിവര്‍ കാര്‍മികരായിരുന്നു. കായലോരത്തുവെച്ച് ജലഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് പള്ളി വാളില്‍ കാപ്പുകെട്ടി ഉത്സവം തുടങ്ങി. തുടര്‍ന്ന് അന്നദാനവും നടത്തി. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, സെക്രട്ടറി ശ്രീലത, വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശന്‍, ഓമനക്കുട്ടന്‍, എം.കെ ശശി, ജയപ്രകാശ്, സുധീര്‍, ബിനോയ്, ബാബു, സാംജി, ടി.കെ പങ്കജാക്ഷന്‍, സജീവ് വാസുദേവന്‍, ശ്യാം ബാബു, സജീവ് മാന്തുവള്ളി എന്നിവര്‍ നേതൃത്വം നല്‍കി.