Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ലക്ഷ്യവും പ്രാധാന്യവും തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നു: തിരുവഞ്ചൂര്‍
09/01/2022
കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര സമൃതി എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും ലക്ഷ്യവും മാറ്റി എഴുതി രേഖകളില്‍ കൃതൃമം സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയ സമൂഹമാണ് രാജ്യം ഭരിക്കുന്നതെന്ന് തിരുവഞ്ചൂര്‍  രാധാകൃഷ്ണന്‍ എം.എല്‍ എ. കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര സമൃതി എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യനീതിക്കും മനുഷ്യന്റെ മോചനത്തിനും വേണ്ടി പടപൊരുതിയ ഏക രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.ബി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. കെ.എസ് ഇന്ദു വിഷയം അവതരിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ബി.ഐ പ്രദീപ്കുമാര്‍, സെക്രട്ടറി സി.ആര്‍ രമേശന്‍, ട്രഷറര്‍ ഡി.സി ജോസ്, തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി. സിബിച്ചന്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.വി മുരളി, സെക്രട്ടറിയേറ്റ് അംഗം ടി.എസ് സലിം, കൗണ്‍സിലര്‍ രാധികാ ശ്യാം, പി.ഡി ഉണ്ണി, ഇടവട്ടം ജയകുമാര്‍, ഗിരിജാ ജോജി എന്നിവര്‍ പ്രസംഗിച്ചു.