Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ പട്ടിക വിഭാഗ സംവരണം: പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി
09/01/2022
എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ വേലന്‍ മഹാജനസഭ സംസ്ഥാന സെക്രട്ടറി എം.എസ് ബാഹുലേയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഏഴുപതിലധികം സംഘടനകള്‍ ഉള്‍പ്പെട്ട എസ്.സി എസ്.ടിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കത്ത് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. പട്ടിക വിഭാഗ സംവരണം നടപ്പാക്കുന്നതില്‍ ഇതുവരെ ഉണ്ടായിരുന്ന സാങ്കേതിക തടസങ്ങള്‍ ഒഴുവായ സാഹചര്യത്തില്‍ ഇതിനാവശ്യമായ നിയമനിര്‍മാണം നടത്തുന്നതിന് കാലതാമസം ഉണ്ടാകരുതെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. കേരള വേലന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കേരള വേലന്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എന്‍ കുട്ടപ്പന്‍, താലൂക്ക് സെക്രട്ടറി എ.ജി രവി, ശാഖാ സെക്രട്ടറി സുധീഷ്, ഉഷാ ജനാര്‍ദനന്‍, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.