Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
08/01/2022
തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി എസ്. ഗിരീഷ് സഹകാര്‍മികത്വം വഹിച്ചു. ശ്രീകോവിലില്‍ വെച്ച് പൂജിച്ച കൊടിക്കൂറ തന്ത്രികളും പൂജാരികളും ചേര്‍ന്ന് കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. നെറ്റിപട്ടം കെട്ടി പട്ടുകുട ചൂടിയ ഗജവീരന്‍, നിറദീപങ്ങള്‍, വിവിധതരം വാദ്യമേളങ്ങള്‍ എന്നിവ കൊടിയേറ്റിന് അകമ്പടിയേകി. കൊടിയേറ്റ് ചടങ്ങിനൊപ്പം തീയാപറമ്പ് ഘണ്ഡാകര്‍ണ ക്ഷേത്രത്തില്‍ നിന്നും ദേശതാലപ്പൊലിയും എത്തി. കൊടിയേറ്റിനു ശേഷം ക്ഷേത്രനടയില്‍ കൊടിവിളക്കില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ വി കൃഷ്ണകുമാര്‍ ദീപം തെളിയിച്ചു. കൊടികേറ്റാനുള്ള കൊടിക്കയര്‍, കൊടിക്കൂറ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വഴിപാടായി കൊണ്ടുവന്നു. കിഴക്കു ഭാഗം എതിരേല്‍പ് സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ വിളക്ക് വെപ്പും ഭക്തിനിര്‍ഭരമായി. അസി. കമ്മീഷണര്‍ ഡി ജയകുമാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ ആര്‍ മോഹന്‍, ക്ഷേത്ര ഉപദേശകസമതി പ്രസിഡന്റ് പി.ഡി പ്രസാദ്, സെക്രട്ടറി വി.ആര്‍ ജയകുമാര്‍, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ടി.കെ പത്മകുമാര്‍, അജയകുമാര്‍, ഗിരീഷ് കുമാര്‍, രാജീവ്, പി.കെ അശോകന്‍, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. കൊടിയേറ്റിന് ശേഷം കലാമണ്ഡപത്തില്‍ കലാപരിപാടികള്‍ക്ക് തിരിതെളിഞ്ഞു.