Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന വിഷയത്തെക്കുറിച്ച് ഭൂ ഉടമകള്‍ക്കായി സെമിനാര്‍ നടത്തി
08/01/2022
വൈക്കം ഹരിത റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഭൂ ഉടമകള്‍ക്കായി നടത്തിയ സെമിനാര്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.  
വൈക്കം: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി ഹരിതാ റെസിഡന്റ്സ് അസോസിയേഷന്‍ ഭൂ ഉടമകള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. റവന്യു വകുപ്പിലെ വിവിധ വിഭാഗങ്ങളും നഗരസഭ കൗണ്‍സിലര്‍മാരും ഭൂമി ഉടമകളും ചടങ്ങില്‍ പങ്കെടുത്തു. സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബാബു, സൂപ്രണ്ട് പി പ്രേമന്‍ എന്നിവര്‍ റീസര്‍വേ സംബന്ധിച്ച വിവരങ്ങളും സംശയ നിവാരണവും നടത്തി. സി.കെ ആശ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രബാബു എടാടന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ബി ചന്ദ്രശേഖരന്‍, രാജശ്രീ വേണുഗോപാല്‍, അസോസിയേഷന്‍ സെക്രട്ടറി പി.എം സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.