Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോമിത്രം പദ്ധതിക്ക് സ്ഥലം വിട്ടുനില്‍കി വരിക്കാംകുന്ന് സഹൃദയ ക്ലബ്ബ്
06/01/2022
വയോമിത്രം പദ്ധതിക്കായി വരിക്കാംകുന്ന് സഹൃദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗജന്യമായി നല്‍കുന്ന സ്ഥലത്തിന്റെ രേഖകള്‍ ക്ലബ്ബ് പ്രസിഡന്റ് ജോണ്‍ പൂച്ചക്കാട്ടില്‍ വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യുവിന് കൈമാറുന്നു.

തലയോലപ്പറമ്പ്: വരിക്കാംകുന്ന് സഹൃദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വക സ്ഥലം ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനായി സൗജന്യമായി വെള്ളൂര്‍ ഗ്രാമപഞ്ചായത്തിന് നല്‍കി. ആരോഗ്യമേഖലയില്‍ വൃദ്ധര്‍ക്കു വേണ്ടി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയ്ക്കാണ് പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. സ്ഥലം സംബന്ധിച്ച രേഖകള്‍ ക്ലബ്ബ് പ്രസിഡന്റ് ജോണ്‍ പൂച്ചക്കാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യുവിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനില്‍, സെക്രട്ടറി ദേവി പാര്‍വതി, സബ് രജിസ്ട്രാര്‍ എ.കെ ജോണ്‍ എന്നിവരുടെ സന്നിഹിതരായിരുന്നു.