Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഡിജിറ്റൽ സർവേ: താലൂക്ക് തലത്തിൽ സർവേ സൂപ്രണ്ട്  ഓഫീസുകൾ ആരംഭിക്കണം'
06/01/2022
സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം വൈക്കത്ത് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ ലാൻഡ് സർവേ ജനോപകാരപ്രദമാക്കുന്നതിന് താലൂക്ക് തലത്തിൽ സർവേ സൂപ്രണ്ട് ഓഫീസുകൾ ആരംഭിക്കണമെന്ന് സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  വൈക്കം ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ഡി ബിജുവിന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സജീബ് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ വിനു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എൻ രമേശൻ, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, സംസ്ഥാന കമ്മറ്റി അംഗം എസ്.പി സുമോദ്, സംസ്ഥാന കൗൺസിലംഗം ആർ സുരേഷ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ സി മണിയൻപിള്ള, ഇ ഷമീർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സന്തോഷ് കെ വിജയൻ, വി.എസ് രാജേഷ്, ജില്ലാ ട്രഷറർ നിഥിൻ, ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം കെ.പി ദേവസ്യ, ടി രതീഷ് കുമാർ, എം.എം സുമിമോൾ, ഹരീഷ് പി. ഗോപാൽ, പി.എച്ച് റിയാസ് എന്നിവർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.എച്ച് റിയാസ് മോൻ (പ്രസിഡന്റ്), കെ.വി ശ്രീലേഖ, ഇ.ഡി ജോസഫ് (വൈസ് പ്രസിഡന്റുമാർ), സന്തോഷ് കെ വിജയൻ (സെക്രട്ടറി), എം.എം സുമിമോൾ, ഹരീഷ് പി ഗോപാൽ (ജോയിന്റ് സെക്രട്ടറിമാർ ), ടി രതീഷ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.