Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു; ആറാട്ട് ഭക്തിനിര്‍ഭരം
05/01/2022
ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് പരിസമാപ്തി കുറിച്ചു ക്ഷേത്രകുളത്തില്‍ നടന്ന ആറാട്ട്.
 
വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് പരിസമാപ്തി കുറിച്ചു നടന്ന ആറാട്ട് പൂജയും എഴുന്നള്ളിപ്പും ഭക്തിനിര്‍ഭരമായി. ക്ഷേത്രം തന്ത്രി മോനാട്ട് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മുരിഞ്ഞൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ് ആറാട്ട് ചടങ്ങുകള്‍ നടത്തിയത്. പാണി കൊട്ടി കൊടിയിറങ്ങിയതിന് ശേഷം ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള കുളത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, ഗോപാലകൃഷ്ണന്‍ എബ്രാംന്തരി, സൈലേഷ് ശ്രീകുമാര്‍ എന്നിവര്‍ കാര്‍മികരായിരുന്നു. ആറാട്ടിനു ശേഷം ഭഗവാന്റെ ശീവേലി ബിംബം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. നിരവധി ഭക്തര്‍ ആറാട്ട് പൂജയ്ക്ക് എത്തിയിരുന്നു. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാകേഷ് ടി. നായര്‍, വൈസ് പ്രസിഡന്റ് ഹരിഹരന്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി.സി ശ്രീശാന്ത്, അനുകുമാര്‍, വിജയകുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി.