Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'കേരളത്തെ കലാപഭൂമിയാക്കരുത്': സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
05/01/2022
സിപിഎം വെച്ചൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ജില്ലാ കമ്മറ്റി അംഗം കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: 'കേരളത്തെ കലാപഭൂമിയാക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തി യു.കെ കുഞ്ഞിരാമന്‍ രക്തസാക്ഷി ദിനത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. വൈക്കം ഏരിയയിലെ പത്ത് ലോക്കല്‍ കേന്ദ്രങ്ങളിലായി ആയിരക്കണക്കിനാളുകള്‍ സമരത്തിന്റെ ഭാഗമായി. സിപിഎം വെച്ചൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എന്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വെച്ചൂര്‍ വെസ്റ്റില്‍ ഏരിയ കമ്മിറ്റി അംഗം കെ.എസ് ഷിബു ഉദ്ഘാടനം ചെയ്തു, ലോക്കല്‍ സെക്രട്ടറി ജയപ്രസാദ് അധ്യക്ഷത വഹിച്ചു. തലയാഴം സൗത്തില്‍ ഏരിയ സെക്രട്ടറി കെ അരുണന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി രഘു അധ്യക്ഷനായി. തലയാഴം നോര്‍ത്തില്‍ ഏരിയ കമ്മിറ്റി അംഗം കെ കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു, ലോക്കല്‍ സെക്രട്ടറി കെ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. ടി.വി പുരം നോര്‍ത്തില്‍ ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി എം മജീഷ് അധ്യക്ഷത വഹിച്ചു. ടി.വി പുരം സൗത്തില്‍ ഏരിയാ കമ്മിറ്റി അംഗം കെ.കെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ഇ.എന്‍ സാലിമോന്‍ അധ്യക്ഷത വഹിച്ചു.
വൈക്കം ടൗണ്‍ നോര്‍ത്തില്‍ പ്രൊഫ. പാര്‍വതി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം ടി.എ ഉണ്ണി അധ്യക്ഷനായി. ടൗണ്‍ സൗത്തില്‍ ഏരിയ കമ്മിറ്റി അംഗം പി ഹരിദാസ് ഉദ്ഘാടനം ചെയ്തു, ലോക്കല്‍ കമ്മിറ്റി അംഗം ലേഖാ മനോജ് അധ്യക്ഷയായി. ഉദയനാപുരം വെസ്റ്റില്‍ ഏരിയാ കമ്മിറ്റി അംഗം പി ശശിധരന്‍ ഉദ്ഘാടനം ചെയ്തു, ലോക്കല്‍ സെക്രട്ടറി വി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഉദയനാപുരം ഈസ്റ്റില്‍ ഏരിയാ കമ്മിറ്റി അംഗം ടി.ടി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം പി കരുണാകരന്‍ അധ്യക്ഷത വഹിച്ചു.