Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നല്‍കുന്ന മൂന്നാമത്തെ വീടിന്റെ നിര്‍മാണം തുടങ്ങി
05/01/2022
വെള്ളാപ്പള്ളി നടേശന്റെ ശതാഭിക്ഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്നു വച്ചു നല്‍കുന്ന മൂന്നാമത്തെ വീടിന്റെ നിര്‍മാണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം  നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ  ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും നാലു നിര്‍ധനര്‍ക്ക് വീട് വെച്ചുനല്‍കുന്നതില്‍ മൂന്നാമത്തെ വീടിന്റെ നിര്‍മാണ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. മറവന്‍തുരുത്ത് 648-ാം നമ്പര്‍ ശാഖയില്‍പെട്ട കുടുംബത്തിനാണ് മൂന്നാമത്തെ വീട് നിര്‍മിച്ചു നല്‍കുന്നത്. ഏഴര ലക്ഷം രൂപയാണ് ചെലവ്. യൂണിയന്‍ കൗണ്‍സിലര്‍ സെന്‍ സുഗണന്‍, ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തര, വൈസ് പ്രസിഡന്റ് എന്‍.സി അശോകന്‍, സെക്രട്ടറി സുഗണന്‍, പ്രഭാകരന്‍, തങ്കമണി പ്രസന്നന്‍, വനജ മോഹനന്‍, സജി നടുക്കരി, എം.പി ലെനിന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരായ എ ജോതി, ഷാജി ടി കുരിവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, ഇ.പി ബീന, എം.എസ് സുരേഷ് ബാബു, മിനി വി അപ്പുകുട്ടന്‍, സി.എസ് സിജി, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. ജയന്‍ എന്നിവര്‍ പങ്കെടുത്തു.