Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരോഗമന കലാസാഹിത്യ സംഘം സ്മൃതി സംഗമം സംഘടിപ്പിച്ചു
04/01/2022
പോയ വര്‍ഷത്തെ മണ്‍മറഞ്ഞപ്രതിഭകള്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പോയ വര്‍ഷത്തെ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിനുമുന്നിലെ നെല്ലിമരച്ചുവട്ടില്‍ നടന്ന സംഗമം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് കെ.സി കുമാരന്‍ അധ്യക്ഷത വഹിച്ചു. കലാകാരി രത്‌നശ്രീ അയ്യരുടെ തബല വാദനത്തോടെയാണ് പരിപാടി ആരംഭിച്ചത്. നാദസ്വര വിദ്വാന്‍ വൈക്കം ഷാജി സ്മൃതി ദീപം തെളിയിച്ചു. പു ക സ സംസ്ഥാന കമ്മിറ്റി അംഗം അംബരീഷ് ജി വാസു, ഏരിയാ സെക്രട്ടറി കെ കെ ശശികുമാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജെ.ജെ പ്രദീപ്, കെ ആര്‍ ബീന എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംഗീത നൃത്ത പരിപാടികളും സംഘടിപ്പിച്ചു.