Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊച്ചാലുംചുവട് റെസിഡന്റ്സ് അസോസിയേഷന്‍ കുടുംബസദസും കലാസന്ധ്യയും നടത്തി
04/01/2022
വൈക്കം കൊച്ചാലുംചുവട് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച കുടുംബസദസും കലാസന്ധ്യയും വൈക്കം പോലീസ് സ്റ്റേഷന്‍ പി.ആര്‍.ഒ ടി.ആര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊച്ചാലുംചുവട് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കുടുംബസദസും വാര്‍ഷികാഘോഷവും കലാസന്ധ്യയും നടത്തി. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ വൈക്കം പോലീസ് സ്റ്റേഷന്‍ പി.ആര്‍.ഒ ടി.ആര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി രഞ്ജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളില്‍ വിജയം നേടിയവര്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ ലേഖാ ശ്രീകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജി മോഹന്‍കുമാര്‍, ഡോ. ഇ.എസ് രമേശന്‍, അഡ്വ. എസ് ഉണ്ണികൃഷ്ണന്‍, എന്‍ ഷൈന്‍കുമാര്‍, ഉഷാ നായര്‍, എ വേലായുധന്‍, വി പ്രേംകുമാര്‍, പി രജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷനില്‍പെട്ട കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് കലാസന്ധ്യയും നടത്തി.