Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടാറമിറ്റം ദേവീക്ഷേത്രത്തില്‍ ചുറ്റുമതിലും നടപന്തലും നിര്‍മിക്കും
04/01/2022
എസ്.എന്‍.ഡി.പി യോഗം 792-ാം നമ്പര്‍ വൈക്കപ്രയാര്‍ ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 792-ാം നമ്പര്‍ വൈക്കപ്രയാര്‍ ശാഖയുടെ കീഴിലുള്ള തോട്ടാറമിറ്റം ദേവീക്ഷേത്രത്തിന്റെ വികസനത്തിന് ശാഖാ പൊതുയോഗം പദ്ധതി ആവിഷ്‌കരിച്ചു. ക്ഷേത്രത്തിന് ചുറ്റുമതിലും നടപന്തലും നിര്‍മിക്കും. ക്ഷേത്രത്തിന് ആവശ്യമായ സ്ഥലം തെക്കുവശത്ത് പുരയിടക്കാരനോട് വിലക്ക് വാങ്ങാനും പൊതുയോഗം തീരുമാനിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി തമ്പാന്‍, വൈസ് പ്രസിഡന്റ് ടി.വി പരമേശ്വരന്‍, സെക്രട്ടറി എന്‍.എം രവീന്ദ്രന്‍, പ്രതാപ് കുമാര്‍ കുടിലില്‍, വി രവീന്ദ്രന്‍, പ്രദീപ് പവിത്ര, അശോകന്‍ പാണെച്ചിറ, ബാബു തേനംവേലില്‍, മജു ഇലഞ്ഞിത്തറ, മനോജ് അന്‍പതില്‍, പ്രശോഭന്‍ പനച്ചിച്ചുവട്ടില്‍, സജീവന്‍ പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു.