Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിലെ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്
03/01/2022
തലയാഴം മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിലെ നെല്‍കൃഷി വിളവെടുപ്പ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ഷങ്ങളായി തരിശുകിടന്ന വൈക്കം തലയാഴം മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയില്‍ മികച്ച വിളവ്. 30 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ പരിമിതികളെ അതിജീവിച്ചാണ് കര്‍ഷകര്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെ കൃഷിയിറക്കിയത്. അര ഏക്കര്‍ മുതല്‍ നിലമുള്ള 28ഓളം കര്‍ഷകരാണിവടെ ഉള്ളത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍പ്പെടുത്തിയാണ് പെട്ടിയും പറയും മോട്ടോര്‍ തറയും പാടശേഖരത്തില്‍ സജ്ജമാക്കിയത്. തരിശുപാടശേഖരത്തിലെ ജലസേചനം കാര്യക്ഷമമാന്‍ തലയാഴം പഞ്ചായത്തിന്റെ സഹായത്തോടെ കുഴലുകള്‍ സ്ഥാപിച്ചതു കൃഷിയിറക്കാന്‍ ഏറെ സഹായകരമായി. മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തില്‍ കൃഷി നടന്നതോടെ  പാടശേഖരത്തിനു നടുവില്‍ താമസിക്കുന്ന രാജീവ് ഗാന്ധി, പണാമിടം കോളനികളിലെയടക്കം നുറോളം കുടുംബങ്ങളുടെ വെള്ളപ്പൊക്ക ദുരിതത്തിനും അറുതിയായി. നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനിസലി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രമേഷ് പി ദാസ്, ബി.എല്‍ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, പഞ്ചായത്ത് അംഗം പ്രിജു, പാടശേഖര സമിതി പ്രസിഡന്റ് തങ്കപ്പന്‍ നായര്‍ സി.പി ഇല്ലത്തു പറമ്പില്‍, സെക്രട്ടറി മനോജ് ലൂക്ക്, റോജന്‍ പി ജോണ്‍ പട്ടേരില്‍, മില്‍ട്ടന്‍ ലൂക്ക്, ഗോപി ആതിരഭവന്‍, ദേവരാജന്‍, ഭാസ്‌കരന്‍ എന്നിവര്‍ സംബന്ധിച്ചു.