Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയില്‍ വീട്ടമ്മയ്ക്ക് മികച്ച നേട്ടം
03/01/2022
മുത്തേടത്തുകാവ് ചിറത്തറ കാര്‍ത്യായനിയുടെ ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് സി.കെ.ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയില്‍ വീട്ടമ്മയ്ക്ക് മികച്ച വിജയം. വൈക്കം ടി വി പുരം മുത്തേടത്തുകാവ് ചിറത്തറ കാര്‍ത്യായനി പ്രധാനമന്ത്രി മത്സ്യ സമൃദ്ധിയോജന കൃഷിയുടെ ഭാഗമായി ഏഴര ലക്ഷം രൂപ വിനിയോഗിച്ചാണ് ഏഴുകുളങ്ങളില്‍  ഗിഫ്റ്റ് തിലോപ്പിയ വളര്‍ത്തിയത്. പദ്ധതിയുടെ ഭാഗമായി 40 ശതമാനം സബ്‌സിഡിയുണ്ടെങ്കിലും പദ്ധതി കുറ്റമറ്റതാക്കാന്‍ ഇതിനകം കാര്‍ത്യായനിയും മക്കളും 12 ലക്ഷം രൂപയോളം വിനിയോഗിച്ചു. ഗുണമേന്മയേറിയ മത്സ്യ തീറ്റ നല്‍കി വളര്‍ത്തിയ മത്സ്യങ്ങള്‍ക്ക് ആറു മാസത്തിനകം അര കിലോയിലധികം തൂക്കമുണ്ടായി. ഒരു കുളത്തില്‍ 1500ഓളം മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. വൈക്കം-മൂത്തേടത്തുകാവ് റോഡില്‍ മൂത്തേടത്തുകാവ് ജങ്ഷനു സമീപത്തെ ഫാമില്‍ ആവശ്യക്കാര്‍ നേരിട്ടെത്തി മത്സ്യം വാങ്ങുകയാണ്. മത്സ്യകൃഷി വിളവെടുപ്പ് സി.കെ ആശ ഉദ്ഘാടനം ചെയ്തു. ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ആദ്യവില്‍പന നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ  തങ്കച്ചന്‍, പഞ്ചായത്ത് അംഗങ്ങളായ വി.കെ ശ്രീകുമാര്‍, ടി അനില്‍കുമാര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രശ്മി, ഫിഷറീസ് കോ-ഓര്‍ഡിനേറ്റര്‍ ബീന ജോസഫ് എന്നിവര്‍ പങ്കെടുത്തു.