Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ എന്‍.എസ്.എസ് കരയോഗം മന്നം ജയന്തി ആഘോഷവും കുടുംബസംഗമവും നടത്തി
03/01/2022
കുടവെച്ചൂര്‍ 946-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കുടുംബസംഗമത്തില്‍ വൈക്കം പോലീസ് സ്റ്റേഷന്‍ പി.ആര്‍.ഒ ടി.ആര്‍ മോഹനന്‍ ബോധവല്‍ക്കരണ ക്ലാസ് എടുക്കുന്നു.

വൈക്കം: കുടവെച്ചൂര്‍ വടക്കുംഭാഗം 946-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നം ജയന്തി ആഘോഷവും കുടുംബസംഗമവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി മനോജ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ജയന്തി സന്ദേശം നല്‍കി. കരയോഗം സെക്രട്ടറി എസ്.എ രാജു, പഞ്ചായത്ത് മെമ്പര്‍ എസ് ബീന, വനിതാ സമാജം പ്രസിഡന്റ് പ്രേമ, കരയോഗം ട്രഷറര്‍ എന്‍ ശ്രീനാഥ് എന്നിവര്‍ പ്രസംഗിച്ചു. കുടുംബസംഗമത്തില്‍ വൈക്കം പോലീസ് സ്‌റ്റേഷന്‍ പി.ആര്‍.ഒ ടി.ആര്‍ മോഹനന്‍ 'സൈബര്‍ ലോകവും ചതിക്കുഴികളും' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. കരയോഗത്തിന്റെ പദ്ധതികളായ എന്‍ഡോവ്മെന്റ്, ചികിത്സാ ധനസഹായം, പെന്‍ഷന്‍ എന്നിവയുടെ വിതരണവും നടത്തി.